Connect with us

Kerala

പാറമട ദുരന്തം: നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

എറണാകുളം: പെരുമ്പാവൂരിലെ വെങ്ങോലയില്‍ പാറമട ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

പെരുമ്പാവുര്‍ നെല്ലിയോട് സ്വദേശി മോഹനന്‍, വളയംചിറങ്ങര സ്വദേശികളായ വിജയന്‍, സന്തോഷ്, ഒഡീഷ സ്വദേശി റോമ എന്ന രമാകാന്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഫയര്‍ഫോഴ്‌സും പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.