Connect with us

Malappuram

ജില്ലാ ക്യാമ്പസ് ഇഫ്താര്‍ ഇന്ന്

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പസ് ഇഫ്താര്‍ മഞ്ചേരി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടക്കും. ഒരു കാമ്പസില്‍ രണ്ട് അംഗങ്ങള്‍ വീതം പങ്കെടുക്കുന്ന സംഗമം മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തസ്‌കിയ, മോട്ടിവേഷന്‍, ചര്‍ച്ച എന്നിവക്ക് സ്വാദിഖ് സഖാഫി, യഹ്ക്കൂബ് പൈലിപ്പുറം, കെ സൈനുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എ ശിഹാബുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കും.