Connect with us

Idukki

ക്രൂര പീഡനത്തിനിരയായ കുട്ടിക്ക് ചികില്‍സ ഉറപ്പാക്കും: മന്ത്രി മുനീര്‍

Published

|

Last Updated

കട്ടപ്പന: പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് എം.കെ മുനീര്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റില്ല. വിദഗ്ധര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി ഇപ്പോളും വെന്റിലേറ്ററിലാണ്. പത്ത് മണിക്ക് പുറത്തിറങ്ങുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വാര്‍ഡ്തല ജാഗ്രത സമിതികളെ നിയോഗിക്കും. ഇതിനായി കുടുംബശ്രീ അടക്കമുള്ളവയുടെ സഹായം തേടുമെന്നും മുനീര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest