Connect with us

Kerala

സണ്‍ ഫിലിം: ശാലുവിന്റെ അമ്മക്കെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: കാറില്‍ സണ്‍ഫിലിം ഒട്ടിച്ച സംഭവത്തില്‍ നടി ശാലുമേനോന്റെ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വെള്ളിയാഴ്ച ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് സണ്‍ഫിലിം ഒട്ടിച്ച സ്വന്തം കാറിലാണ് ശാലുവിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിന് പോലീസ് അകമ്പടിയും ഉണ്ടായിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് പോലീസിന് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.