Connect with us

Sports

കിസ്റ്റ്യാനോക്ക് 200

Published

|

Last Updated

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 200 ഗോളുകള്‍. 197 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗല്‍ താരം ഈ നേട്ടം കൈവരിച്ചത്. മലാഗക്കെതിരെ ഇരുപത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ ഷാബി അലോണ്‍സോയുടെ ഫ്രീകിക്കിലാണ് ഇരുനൂറാം ഗോളിലെത്തിയത്. സീസണില്‍ 53 മത്സരങ്ങളില്‍ 54 ഗോളുകള്‍ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു. 2009ലാണ് ക്രിസ്റ്റ്യാനോ റയലിലെത്തിയത്. 1994 മുതല്‍ 2010 വരെ കളിച്ച സ്പാനിഷ് സ്‌ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസ് 323 ഗോളുകളുമായി റയലില്‍ ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നു. 308 ഗോളുകളുമായി ഇതിഹാസം ആല്‍ഫ്രഡ ഡിസ്റ്റെഫാനോ രണ്ടാമതും 290 ഗോളുകളുമായി സാന്റിലാന മൂന്നാം സ്ഥാനത്തുമാണ്. ഫെറെങ്ക് പുഷ്‌കാസ് (242), ഹ്യുഗോ സാഞ്ചസ് (208) എന്നിവരാണ് ക്രിസ്റ്റ്യാനോക്ക് മുകളിലുള്ള മറ്റ് താരങ്ങള്‍.