Connect with us

National

കല്‍ക്കരി അഴിമതി : അറ്റോര്‍ണി ജനറലിനെതിരേ പരാതിയുമായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

Published

|

Last Updated

ഡല്‍ഹി : കല്‍ക്കരി ഇടപാടുമായി ബന്ധപ്പെ”ട്ട് കേസ് സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വധിക്കെതിരേ പരാതിയുമായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍ റാവല്‍ രംഗത്തെത്തി.സിബിഐയുടെ അഭിഭാഷകനായിരുന്നു ഹരേണ്‍ റാവല്‍. അടുത്തകാലത്ത് കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഹരേണ്‍ റാവലിനെ ഒഴിവാക്കിയിരുന്നു. കേസില്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വധി തന്നെ ബലിയാടാക്കുകയാണെന്നാണു ഹരേണ്‍ റാവല്‍ കുറ്റപ്പെടുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കേന്ദ്ര നിയമ മന്ത്രാലയത്തിനു ഹരേണ്‍ റാവല്‍ കത്തയച്ചിട്ടുണ്ട്.അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തുനിന്നു ഹരേണ്‍ റാവല്‍ രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. അറ്റോര്‍ണി ജനറലുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നു രണ്ടു മാസം മുന്‍പ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഹരിന്തര്‍ നരിമാനും രാജിവച്ചിരുന്നു.

Latest