Connect with us

Wayanad

വരള്‍ച്ച രൂക്ഷം: മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് ജില്ലയിലെത്തും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ രൂക്ഷമായ വരള്‍ച്ചാസ്ഥിതി സംബന്ധിച്ച് അവലോകനം നടത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് ജില്ലയിലെത്തും. വൈകിട്ട് നാല് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. പട്ടിക വര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി, എം പി, എം എല്‍ എ മാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍മന്ത്രിയുടെസന്ദര്‍ശനം വളരെ പ്രതീക്ഷയോടെയാണ് വയനാട്ടുകാര്‍ കാത്തിരിക്കുന്നത്. ആദിവാസികളടക്കമുള്ളവര്‍കുടിവെള്ളത്തിനായി ദൂരങ്ങള്‍ താണ്ടുകയാണ്. തെക്കെ വയനാടിനേക്കാള്‍ ദയനീയമായ അവസ്ഥയാണ് വടക്കെ വയനാടിന്റേത്. സാധാരണഗതിയില്‍ കിട്ടേണ്ട വേനല്‍ മഴയുടെ നാലിലൊന്ന് പോലും ഇവിടങ്ങളില്‍ കിട്ടിയിട്ടില്ല. നാലഞ്ച് വേനല്‍മഴ കിട്ടുന്നതോടെ തോടുകളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് കാര്യമായി താഴ്ന്ന് നിന്നിരുന്നു മുമ്പൊക്കെ. എന്നാല്‍ ഇത്തവണ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും കണ്ടെത്താന്‍ പാടുപെടുകയാണ് ജനങ്ങള്‍. ഇതിനൊരു ശാശ്വത മാര്‍ഗം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

 

---- facebook comment plugin here -----

Latest