താജ്മഹലിന് സമീപം സ്‌ഫോടനം: രണ്ട് മരണം

Posted on: April 25, 2013 1:09 pm | Last updated: April 25, 2013 at 1:09 pm

ന്യൂഡല്‍ഹി: ആഗ്രയിലെ താജ്മഹലിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. മരിച്ചവര്‍ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. ഹോട്ടല്‍ മുഗള്‍ ഷെറാട്ടണു പുറകിലുള്ള ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. താജ്മഹലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.