Connect with us

National

കല്‍ക്കരി അഴിമതി: പ്രധാനമന്ത്രി രാജിവെക്കണമെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനും നിയമമന്ത്രിക്കും പങ്കുണ്ടെന്ന സൂചന നല്‍കുന്ന സി ബി ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളംവെച്ചു. തൊഴില്‍ മന്ത്രിയെ പുറത്താക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി നോട്ടീസ് നല്‍കുകയും ചെയ്തു. ബഹളം രൂക്ഷമായതോടെ ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചു. 12 മണിക്ക വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്ന്. ഇതോടെ ലോക്‌സഭ ഇന്നത്തേക്കും രാജ്യസഭ രണ്ട് മണി വരേയും പിരിഞ്ഞു.

 

Latest