Connect with us

Kerala

സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു: നരിക്കുനിയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട്: നരിക്കുനി പഞ്ചായത്തില്‍ തിങ്കളാഴ്ച സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സി പി എം പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കൂടത്തുങ്കല്‍ സ്വദേശി പി പി ബാലനാണ് വെട്ടേറ്റത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നേരത്തെ പ്രദേശത്ത് സി പി എം – ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവവും. അക്രമം തടയാനുള്ള ശ്രമത്തിനിടെ ബാലന്റെ ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. ബാലന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.