സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞു

Posted on: April 13, 2013 9:41 am | Last updated: April 13, 2013 at 9:50 am

കൊച്ചി: ആഗോള സ്വര്‍ണ വിപണിയില്‍ കനത്ത ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2,650 രൂപയിലെത്തി.അമേരിക്കയില്‍ സ്വര്‍ണത്തില്‍ നിന്നു നിക്ഷേപം മാറി ഓഹരി വിണിയിലേക്കു നീങ്ങുന്നതാണ് വിലയിടിയാന്‍ കാരണം.ഇതോടൊപ്പം സൈപ്രസ്,പോര്‍ച്ചുഗല്‍,സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് വേണ്ടി സ്വര്‍ണം വിറ്റ് തുടങ്ങിയതും വിലയിടിയലിന് കാരണമായി.ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.പവന്‍ വില ഇനിയും താഴോട്ട് പോകാനാണ് സാധ്യത.

ALSO READ  സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു