Connect with us

Kerala

യാമിനി മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം:മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പൊലീസിലും പരാതി നല്‍കി.മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളടങ്ങുന്ന സി.ഡി സഹിതമാണ് പരാതി നല്‍കിയത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ക്‌ളിഫ് ഹൗസില്‍ യാമിനി തങ്കച്ചി കൂടിക്കാഴ്ച നടത്തി. യാമിനി ക്‌ളിഫ് ഹൗസിലെത്തിയതിനു പിന്നാലെ മന്ത്രി ഷിബു ബേബി ജോണും ക്‌ളിഫ് ഹൗസിലെത്തിയിരുന്നു.യാമിനി തങ്കച്ചിക്കെതിരെ കെ.ബി ഗണേഷ്‌കുമാറും മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി.ആയുധം ഉപയോഗിച്ച് തന്നെ മര്‍ദിച്ചുവെന്നായിരുന്നു ഗണേഷിന്റെ പരാതി.