രാജ്യസഭയില്‍ ഡി എം കെ അംഗം കുഴഞ്ഞുവീണു

Posted on: March 20, 2013 2:46 pm | Last updated: March 20, 2013 at 5:48 pm
SHARE

vasanthy stanleyന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രശ്‌നത്തെ ചൊല്ലയുള്ള ബഹളത്തിനിടയില്‍ രാജ്യസഭാംഗം കുഴഞ്ഞുവീണു. ഡി എം കെ അംഗം വാസന്തി സ്റ്റാന്‍ലിയാണ് രാജ്യസഭയില്‍ കുഴഞ്ഞുവീണത്. സഭയിലെ സീറോ അവറില്‍ ശ്രീലങ്കന്‍ വിഷയം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ച വാസന്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ വെച്ച് തന്നെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ഡല്‍ഹിയിലെ സര്‍ഫദജംഗ് ആശുപത്രിയിലേക്ക് മാറ്റി. പത്രപ്രവര്‍ത്തകകയും എഴുത്തുകാരിയുമാണ് വാസന്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.