Connect with us

Kerala

എം ഡി എം എ യുമായി യുവാവ് പിടിയില്‍

സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

അടൂര്‍ |  എം ഡി എം എയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. അടൂര്‍ പെരിങ്ങനാട് മേലൂട് പത്താം മൈല്‍ കരിംകുറ്റിക്കല്‍ സ്വരലയയില്‍ ഷൈന്‍ (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അര ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു.

സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കി.

 

---- facebook comment plugin here -----

Latest