Connect with us

drugs arrest

ചെറുവത്തൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

പ്രതി ലഹരി കടത്താനുപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

നീലേശ്വരം | 3.29 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍. ചെറുവത്തൂര്‍ മൈലാട്ടി കുന്നുമ്മല്‍ ഹൗസില്‍ എം കെ നിയാസിനെയാണ് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ കലേശനും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്- പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുരുത്തി കൈതക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്.

പ്രതി ലഹരി കടത്താനുപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എ ബി അബ്ദുള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വി സജിത്ത്, എം എം പ്രസാദ്, കെ പ്രദീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് മയക്കമരുന്ന് കടത്ത് പിടികൂടിയത്.

Latest