Connect with us

National

പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

ഇതാണ് ബംഗ്ലാദേശ് പൗരനാണെന്നതിന് തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.

Published

|

Last Updated

അഗര്‍ത്തല | പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ എത്തിയതാണ് ഇയാളെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ത്രിപുരയിലെ ലിറ്റന്‍ പോള്‍ പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവര്‍ ഒരു വീട്ടില്‍ കയറി. അയല്‍വാസിയുടെ സഹായത്തോടെ ഗൃഹനാഥന്‍ ഇവരെ പിടികൂടുകയായിരുന്നു.

രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. കൈയില്‍ കിട്ടിയയാളെ പ്രദേശവാസികള്‍ ചേര്‍ന്ന് തല്ലുകയായിരുന്നു. തുടര്‍ന്ന് മരിച്ചു. ഇയാളുടെ പക്കല്‍ നിന്ന് ബംഗ്ലാദേശ് കറന്‍സിയും മൊബൈല്‍ ഫോണും കണ്ടെടുത്തു. ഇതാണ് ബംഗ്ലാദേശ് പൗരനാണെന്നതിന് തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest