Connect with us

ഫീച്ചർ

കീറിമുറിക്കപ്പെട്ട കുടുംബങ്ങൾ

ഇത്തവണ ലോക പ്രസ്സ് ഫോട്ടോയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ ഗുസിയെടുത്ത വേദനാജനകമായ ചിത്രത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും...

Published

|

Last Updated

ക്യാമറ കൊണ്ടുമാത്രം ഒരു ഫോട്ടോ എടുക്കാനാവില്ല. നിങ്ങൾ കണ്ട എല്ലാ ചിത്രങ്ങളെയും വായിച്ച പുസ്തകങ്ങളെയും കേട്ട സംഗീതത്തെയും സ്നേഹിച്ച മനുഷ്യരെയും ഫോട്ടോഗ്രഫി എന്ന പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നുവെന്ന്‌ പറഞ്ഞത്‌ പടിഞ്ഞാറിന്റെ കറുപ്പും വെളുപ്പും ചിത്രങ്ങൾക്ക് പേരുകേട്ട അമേരിക്കൻ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രഫറും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ഈസ്റ്റൺ ആഡംസ് ആൻസൽ. നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ ഡച്ച് ഫോട്ടോ ജേണലിസ്റ്റുകളുടെ യൂനിയനിലെ (നെഡർലാൻഡ്‌സെ വെറെനിഗിംഗ് വാൻ ) ഒരുസംഘം 1955ൽ തങ്ങളുടെ സൃഷ്ടികൾ അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന്‌ മത്സരം നടത്തി. വേൾഡ് പ്രസ്സ് ഫോട്ടോ ഫൗണ്ടേഷനെന്ന്‌ ഔദ്യോഗികമായി അറിയപ്പെട്ട ആഡംസ് ഡച്ച് ഫൗണ്ടേഷന്റെ വേൾഡ് പ്രസ്സ് ഫോട്ടോ ബഹുമതികളുടെ ഭാഗമാണ് വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ്.

ആദ്യ മത്സരം പ്രാദേശിക പത്രങ്ങളിൽ പ്രസ്സ് ഫോട്ടോഗ്രഫിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. പിന്നീടുള്ളവ കൂടുതൽ ചൂടേറിയ സംവാദങ്ങൾക്ക് നാന്ദിയായി. രാഷ്ട്രീയ വിവാദങ്ങളും ആദ്യകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോ ജേർണലിസത്തിലെ ഏറ്റവും അഭിമാനകരവും ശ്രദ്ധേയവുമായ അംഗീകാരങ്ങളിൽ ഒന്നാണത്‌. അതത്‌ കൊല്ലത്തിലെ ഫോട്ടോ ജേർണലിസ്റ്റ് സംഗ്രഹം മാത്രമല്ല, മറിച്ച് വലിയ പത്രപ്രവർത്തന പ്രാധാന്യമുള്ള പ്രശ്നത്തെയോ സാഹചര്യത്തെയോ സംഭവത്തെയോ പ്രതിനിധീകരിക്കുകയും മികച്ച ദൃശ്യധാരണയുടെയും സർഗാത്മകതയുടെയും നിലവാരം പ്രകടമാക്കുംവിധം പകർത്തുന്നതിനുമാണ്‌ പുരസ്‌കാരം.

ഫോട്ടോഗ്രഫിക് തീവ്രതയും ഉള്ളടക്കത്തിന്റെ പ്രാധാന്യവും കൊണ്ട് വേർതിരിച്ചറിയപ്പെടുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയം പര്യവേക്ഷണം ചെയ്യുന്ന മൾട്ടി- ഇമേജ് സ്റ്റോറികളിൽനിന്ന്‌ 10 അംഗ ജൂറിയാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുക. ഓരോ പ്രാദേശിക‐ആഗോള വിജയിക്കും 1000 യൂറോ പ്രൈസ് മണി ലഭിക്കും. ഫലകം, ആഗോള പ്രദർശനത്തിൽ ഉൾപ്പെടുത്തൽ, ഇയർബുക്കിൽ പ്രസിദ്ധീകരണം എന്നിവക്കൊപ്പം ഈ വർഷം ഫുജിഫിലിം ജിഎഫ്‌എക്‌സ്‌ ക്യാമറ ഉപകരണങ്ങളും ഏർപ്പെടുത്തുകയുണ്ടായി. 1955ൽ പ്രഥമ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് ഡാനിഷ് ഫോട്ടോഗ്രഫർ മോഗൻസ് വോൺ ഹാവനായിരുന്നു.

കരോൾ ഗുസിയുടെ ഹൃദയഭേദകമായ ചിത്രം

ഇത്തവണ ലോക പ്രസ്‌ ഫോട്ടോയായി തിരഞ്ഞെടുക്കപ്പെട്ടത്‌ മിയാമി ഹെറാൾഡിനുവേണ്ടി അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് കരോൾ ഗുസി സാഹസികമായി ചോർത്തിയെടുത്ത ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) കീറിമുറിച്ച കുടുംബത്തിന്റെ ഹൃദയഭേദകമായ ചിത്രമാണ്. നോർത്ത് ആൻഡ് സെൻട്രൽ അമേരിക്ക സ്റ്റോറീസ് വിഭാഗത്തിൽ അവാർഡ് ലഭിച്ച അവരുടെ വലിയ കൃതിയിൽ നിന്നാണ് അത്‌ ജൂറി കണ്ടെടുത്തത്. ഊറ്റംകൊള്ളുന്ന കപട ജനാധിപത്യത്തിൽ, ആ ഇടനാഴിയിൽ ക്യാമറയുടെ സാന്നിധ്യം ആകസ്മികമല്ല, അത്യാവശ്യമാണ്.

ന്യൂയോർക്കിലെ കോടതിമുറിയിൽ ഒരു കുടുംബം ബലമായി വേർപെടുത്തപ്പെടുന്നതിന്റെ തീവ്രവൈകാരികവും കുഴപ്പങ്ങൾ നിറഞ്ഞതുമായ നിമിഷമാണ്‌ ക്യാമറയിൽ പതിഞ്ഞത്‌. സമകാലിക അതിർത്തി നയങ്ങളുടെ ഗുരുതരമായ വില എടുത്തുകാണിക്കുന്നു അത്‌. പ്രസിഡന്റ്ഡൊണാൾഡ്‌ ട്രംപിന്റെ വ്യാപകമായ അടിച്ചമർത്തൽ നടപടികൾക്കിടെ ന്യൂയോർക്കിലെ ഇമിഗ്രേഷൻ കോടതി വാദം കേൾക്കലിന് ശേഷം പകർത്തിയ അതിന്റെ ശീർഷകമാകട്ടെ “സെപ്പറേറ്റ്ഡ് ബൈ ഐസിഇ’ എന്നും.

“അത് ആളുകളെ ഏതെങ്കിലും തരത്തിലുള്ള ആത്മസംതൃപ്തിയിൽ നിന്ന് ഉണർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സർക്കാർ നടപടികളുടെയും വാചാടോപങ്ങളുടെയും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കാൻ ഞാൻ കുടുംബങ്ങളെ പിന്തുടരുകയാണ്. ഫോട്ടോ കാണുന്നത് വേദനാജനകമായിരിക്കും, ഇത് എല്ലാതരത്തിലുമുള്ള അലംഭാവത്തിൽ നിന്ന് മോചിപ്പിമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ആ രംഗം കൊത്തിവലിച്ചതായി. ഈ പ്രത്യേക ചിത്രം തിരഞ്ഞെടുക്കുന്നത് നിർണായക സമയത്ത് അമേരിക്കയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പ്രതീകംതന്നെ.

യു എസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന വാസ്‌തവത്തിൽനിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുത്തുവെന്നത് വളരെ ശക്തമായ പ്രസ്താവനയാണെന്ന് ഞാൻ കരുതുന്നു. ആ വാർത്ത കേട്ടപ്പോൾ എനിക്ക് വളരെ അത്ഭുതവും ഏറെ സന്തോഷവും തോന്നി, തീർച്ച. അംഗീകാരം എനിക്ക് വേണ്ടിയുള്ളതാണെന്ന് കരുതുന്നില്ല. ചിത്രങ്ങളിലുള്ളവർക്കും ഇപ്പോൾ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്‌. ലോകമെമ്പാടുമുള്ളവർക്കിടയിലെ നിർണായക പ്രാധാന്യം അവാർഡ് എടുത്തുകാണിക്കുന്നു. എണ്ണമറ്റ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾക്കാണ്‌ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത്‌. മാത്രവുമല്ല പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്ന സഹിഷ്ണുതയും കാണുന്നു. അത് വളരെ വിനയാന്വിതമാണ്. അവരുടെ ജീവിതം ഞങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ തുറന്നിടാനുള്ള ധൈര്യം അവ വിവരിക്കാൻ ഞങ്ങളെ അനുവദിച്ചു. തീർച്ചയായും ഈ അവാർഡ് അവർക്കുള്ളതാണ്, എനിക്കല്ലെന്നാണ്‌’ ഗുസി വീഡിയോ അഭിമുഖത്തിൽ പ്രതികരിച്ചത്‌.

2025 ആഗസ്റ്റ് 26ന് ന്യൂയോർക്ക് സിറ്റിയിലെ ജേക്കബ് കെ ജാവിറ്റ്സ് ഫെഡറൽ ബിൽഡിംഗിൽ നടന്ന ഇമിഗ്രേഷൻ കോടതി വാദം കേൾക്കലിനെ തുടർന്ന് ഐ സി ഇ ഏജന്റുമാർ ലൂയിസിനെ കസ്റ്റഡിയിലെടുത്തു. വേൾഡ് പ്രസ് ഫോട്ടോ എക്സിക്യൂട്ടീവ് ഡയരക്ടർ ജൗമാന എൽ സെയ്ൻ ഖൗറി പറഞ്ഞത്‌, നീതിക്കുവേണ്ടി നിർമിച്ച സ്ഥലത്ത് അച്ഛനെ നഷ്ടപ്പെട്ട കുട്ടികളുടെ അടക്കാനാകാത്ത ദുഃഖം ആ ചിത്രം കാണിക്കുന്നുവെന്നാണ്‌. യു എസ് പരിഷ്കരണ നയങ്ങളെ തുടർന്ന് കുടുംബങ്ങൾ വേർപിരിയുന്നതിന്റെ വ്യക്തവും അനിവാര്യവുമായ രേഖയാണത്. ക്യാമറയുടെ സാന്നിധ്യം കോടതികളെ തകർന്ന ജീവിതങ്ങളുടെ സ്ഥലങ്ങളാക്കി മാറ്റിയ നയങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്നു. – സ്വതന്ത്ര ഫോട്ടോ ജേണലിസം എന്തുകൊണ്ട് പ്രധാനമാണ് എന്നതിന്റെ ശക്തമായ ഉദാഹരണം.

Content Highlights:
American photojournalist Carol Guzy has won the prestigious World Press Photo of the Year award. Her emotional image captures a family being forcibly separated by ICE agents at a New York court. The photograph highlights the severe human cost of modern border and immigration enforcement policies.

 

Latest