Connect with us

Kerala

ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി യുവതി മരിച്ചു

സംഭവസമയത്ത് ഭര്‍ത്താവ് പുറത്തു പാത്രം കഴുകുകയായിരുന്നു.

Published

|

Last Updated

ഒറ്റപ്പാലം | ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. മീറ്റ്‌ന  വിജയമന്ദിരത്തില്‍ രജിത (40)ആണ് മരിച്ചത്. രജിതയുടെ ഭര്‍ത്താവ് വിജയരാഘവന്റെ ഹോട്ടലിലാണ് അപകടം ഉണ്ടായത്. തേങ്ങ ചിരകുന്നതിനിടെ രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്.

സംഭവസമയത്ത് ഭര്‍ത്താവ് വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Latest