Connect with us

Kerala

ചായ കുടിക്കാനെത്തിയപ്പോള്‍ പൂട്ടിയിട്ടതു കണ്ടു; ഹോട്ടലിനു നേരെ പെട്രോള്‍ ബോംബേറ്

സനല്‍, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂമലയില്‍ ഹോട്ടലിനു നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയോടെ ചായ കുടിക്കാനെത്തിയപ്പോള്‍ ഹോട്ടല്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ടതാണ് അക്രമി സംഘത്തെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് പുലര്‍ച്ചെ നാലോടെ വീണ്ടും ഇവിടെയെത്തിയ സനല്‍, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഹോട്ടലിലേക്ക് പെട്രോള്‍ ബോംബെറിയുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് സനലും ജസ്റ്റിനും.

 

 

 

Latest