Connect with us

International

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാം

ഇതുവരെ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകത്തിലെ തന്നെ ഏറ്റവും വലുതും ജനപ്രിയവുമായ മെസേജിങ് അപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആപ്പില്‍ 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഐഒഎസ് ബീറ്റ പതിപ്പ് 22.7.0.76-ല്‍ നിലവില്‍ അര്‍ജന്റീനയില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്.

ആപ്പില്‍ വലിയ ഫയലുകള്‍ എളുപ്പത്തില്‍ പങ്കിടാന്‍ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നു. ഇതുവരെ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2ജിബി വരെയുള്ള ഫയലുകള്‍ സുഖമായി അയയ്ക്കാന്‍ കഴിയും. ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ടെലിഗ്രാമില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. 100 എംബിയില്‍ കൂടുതലുള്ള ഫയലുകള്‍ ഒരേസമയം പങ്കിടാന്‍ അനുവദിക്കാത്തതിനാല്‍ ആളുകള്‍ ടെലിഗ്രാമിലേക്ക് മാറിയിരുന്നു. ഒരേസമയം വലിയ ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്ന ഒരു മെസേജിങ് ആപ്പ് കൂടിയാണ് ടെലിഗ്രാം. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിന് ശേഷം, ഇപ്പോള്‍ ഈ ഫീച്ചറും ഈ പ്ലാറ്റ്‌ഫോമില്‍ വരും.

നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ എത്തിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായി പറയാനാകില്ല. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ മികച്ച പ്രചാരം സൃഷ്ടിച്ചു കഴിഞ്ഞു.

 

---- facebook comment plugin here -----

Latest