Connect with us

National

ഫലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ് സ്റ്റാറ്റസിട്ടു; 20കാരന്‍ പോലീസ് കസ്റ്റഡിയില്‍

ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ബെംഗളുരു| ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടതിന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ഹോസ്‌പേട്ട് ജില്ലയിലെ 20കാരനെയാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്.

പ്രോകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്നതാണ് യുവാവിനെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം. കേസെടുത്തതിനെക്കുറിച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി യുവാവിന്റെ ചിത്രം സഹിതം പലരും എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

Latest