Kerala
പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം; ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ താമസയോഗ്യമല്ലെന്ന് പരാതി; പ്രതിഷേധം
വായമൂടിക്കെട്ടിയാണ് പ്രതിഷേധിക്കുന്നത്.
വയനാട്|വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം കഴിയുമ്പോഴും പുനരധിവാസം ദുരിത പൂര്‍ണ്ണമാണെന്ന പരാതിയുമായി ദുരന്തബാധിതര്‍. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ താമസയോഗ്യമല്ലെന്നാണ് ഇവരുടെ പരാതി. വീടുകളിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുക, സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരന്ത ബാധിതര്‍ പുത്തുമലയില്‍ വായമൂടിക്കെട്ടി പ്രതിഷേധിക്കുകയാണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി ഭവന പദ്ധതി നടപ്പിലാക്കിട്ടും തങ്ങളെ അവഗണിച്ചെന്നാണ് പരാതി. മഴക്കാലത്ത് സുരക്ഷിതമായി വീടുകളില്‍ കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ദുരിതബാധിതര്‍ പറയുന്നു. മുഖ്യമന്ത്രിയും ടി സിദ്ദിഖ് എംഎല്‍എയും ഇത് കാണുന്നുണ്ടല്ലോ. ഒരോ വര്‍ഷവും പരാതിയുമായി പോകുന്നുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Content Highlights:
Survivors of the Wayanad Puthumala landslide staged a protest over incomplete rehabilitation seven years after the disaster. Residents of the Harsham housing project reported unsafe living conditions and leaks. They threatened to march to the Collectorate if authorities fail to take action.

