Connect with us

Kerala

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

തുറവൂര്‍ അരൂര്‍ പാതയില്‍ കോടംതുരുത്തു വിവി ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

Published

|

Last Updated

ആലപ്പുഴ | ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പള്ളിയിലേക്കു പോവുകയായിരുന്ന വീട്ടമ്മ ലോറിയിടിച്ചു മരിച്ചു. മനത്തോട് വീട്ടില്‍ മത്തായിയുടെ ഭാര്യ മേരിക്കുട്ടി (55) ആണ് മരിച്ചത്. തുറവൂര്‍ അരൂര്‍ പാതയില്‍ കോടംതുരുത്തു വിവി ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

മേരിക്കുട്ടിയും ഭര്‍ത്താവും ബൈക്കില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു മേരിക്കുട്ടി റോഡിലേക്കു തെറിച്ചുവീണു. ഉടന്‍ തന്നെ തുറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മേരിക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest