Connect with us

knowledge city

ബദ്റുല്‍ കുബ്റക്കെത്തിയവര്‍ക്ക് ഹൃദ്യമായ വരവേല്‍പ്പൊരുക്കി വളണ്ടിയര്‍മാര്‍

മര്‍കസ് നോളജ് സിറ്റിയിലെ ജീവനക്കാരും പരിസര വാസികളുമായ ഇതര മത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് രാപ്പകല്‍ ഭേദമെന്യെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്.

Published

|

Last Updated

നോളജ് സിറ്റി | ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനെത്തുന്ന പതിനായി രക്കണക്കിന് വിശ്വാസികള്‍ക്കാവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കി വളണ്ടി യര്‍മാര്‍. നോമ്പുകാരായി നോളജ് സിറ്റിയിലെത്തുന്നവര്‍ക്ക് ഇഫ്താറിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കുന്നത് സര്‍വസജ്ജരായ 313 വളണ്ടിയര്‍മാരാണ്. ട്രാഫിക്, ആട് പരിപാലനം, ഫുഡ് പാക്കിംഗ്, ലോജിസ്റ്റിക്സ്, റിസപ്ഷന്‍, ഗസ്റ്റ് റിലേഷന്‍, മീഡിയ, തുടങ്ങിയ വിഭാഗങ്ങളായാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചത്.

കൂടാതെ, അടിയന്തിര സാഹചര്യങ്ങളെ നേരിടാനായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി ഹെല്‍ത്ത് ഡെസ്‌കും സെക്യൂരിറ്റി ഡെസ്‌കും പ്രവര്‍ത്തന സജ്ജമായിരുന്നു.
ഗ്രാന്‍ഡ് ഇഫ്താറിനായി ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടന്നത്. വിവിധ നാടുകളില്‍ നിന്ന് ആടുള്‍പ്പെടെയുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നത് മുതല്‍ അത് പാചകം ചെയ്ത് ആളുകളുടെ കൈകളിലേക്ക് എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വളണ്ടിയര്‍മാരാണ് നടത്തിയത്.

സാബിത്ത് അബ്ദുല്ല സഖാഫി, അബ്ദുല്ല മാതോലം, പി ടി അഹ്മദ് കുട്ടി ഹാജി, റശീദ് സഖാഫി, ബദ്റു ഹാജി കൈതപ്പൊയില്‍, ഫൈസല്‍ അടിവാരം, ജിജി മുഹമ്മദ്, സി കെ മുഹമ്മദ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ ജീവനക്കാരും പരിസര വാസികളുമായ ഇതര മത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് രാപ്പകല്‍ ഭേദമെന്യെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്.

ഫോട്ടോ: നോമ്പുതുറ വിഭവങ്ങള്‍ സജ്ജീകരിക്കുന്ന വളണ്ടിയര്‍മാര്‍

 

Latest