Connect with us

National

സമുദ്രാതിര്‍ത്തി ലംഘിച്ചു; 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തു

തമിഴ്‌നാട് പുതുക്കോട്ടയിലെ ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്.

Published

|

Last Updated

രാമേശ്വരം | സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പുതുക്കോട്ടയിലെ ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യാനായി ശ്രീലങ്കയിലെ കനകേശന്തുറൈ നേവല്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുടെ രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു. 30 നോട്ടിക്കല്‍ മൈല്‍ അകലെ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്.

ഈ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കന്‍ നാവികസേന ബോട്ടുകള്‍ വളഞ്ഞ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

---- facebook comment plugin here -----

Latest