Connect with us

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഇന്ന് വീണ്ടും ഹൈക്കോടതിയിൽ, അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകും

കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി| എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

17 കേസുകളില്‍ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകള്‍ ഏകീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നബാര്‍ഡ്, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വഴി അനുവദിച്ച ഗ്രാന്റ് അമിത പലിശ ഈടാക്കി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. സംസ്ഥാനത്താകെ 124 കേസുകളാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം എന്‍ സോമന്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അന്വേഷണം വൈകുന്നതില്‍ നേരത്തെ ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് സംഘം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ല്‍ വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ അന്വേഷണം ആരംഭിച്ചത്.

Content Highlights:
The Kerala High Court will consider the microfinance fraud case against SNDP Secretary Vellappally Natesan today. Investigating officer SP Shashidharan has been directed to appear in person to clarify charge sheet details. The case involves alleged misuse of government funds meant for women.