Kerala
ഉഷാ സ്‌കൂളിലെ വനിത കോച്ച് തൂങ്ങിമരിച്ച നിലയില്‍
ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ പരിശീലകയായി എത്തുന്നത്
കോഴിക്കോട് | കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്‌നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ പരിശീലകയായി എത്തുന്നത്. കംപ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ജയന്തി ബംഗ് ളരുവിൽ എൻ.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഉഷാ സ്ക്കൂളിൽ അസിസ്റ്റന്റ് കോച്ചായി ചുമതലയെടുത്തത്.
2016 ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി കുറിച്ച റിക്കാർഡ് ഇപ്പോഴും അവരുടെ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.
പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്.
ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.







