International
യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായി തകര്‍ന്നില്ല: പെന്റഗണ്‍
ഇറാന് ആണവ പദ്ധതികള്‍ സാധാരണ പോലെ തുടരാനാകും. എന്നാല്‍, റിപോര്‍ട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി.
വാഷിങ്ടണ്‍ | യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായി തകര്‍ന്നില്ലെന്ന് റിപോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് ആണവ പദ്ധതികള്‍ സാധാരണ പോലെ തുടരാനാകും.
എന്നാല്‍, റിപോര്‍ട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ആണവ പദ്ധതികള്‍ സാധാരണ പോലെ തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി.
അതിനിടെ, ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.







