Connect with us

Prathivaram

അൾട്ടിമേറ്റ് ചോക്ലേറ്റ് കേക്ക്

Published

|

Last Updated

ഏറെ രുചികരമായ, കൂടുതൽ പേർ ഇഷ്ടപ്പെടുന്ന അൾട്ടിമേറ്റ് ചോക്ലേറ്റ് കേക്ക് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

1. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
2. മൈദ- 2 കപ്പ്
3. കൊക്കോ പൗഡർ – 3/4 കപ്പ്
4. ബേക്കിംഗ് സോഡ – 1 ടീസ്പൂൺ
5. ബേക്കിംഗ് പൗഡർ – 1 1/2 ടീസ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
7. പാൽ – 1 കപ്പ്
8. മുട്ട – 2 എണ്ണം
9. വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
10. വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
11. ചൂടുവെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം

പൊടിച്ച പഞ്ചസാര, മൈദ, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ മിക്സ് ചെയ്ത് വെക്കുക. വേറൊരു പാത്രത്തിൽ മുട്ട ചെറുതായി ബീറ്റ് ചെയ്ത് പാൽ, ഓയിൽ, വാനില എസ്സെൻസ് എന്നിവ ചേർത്ത് അടിച്ചതിനു ശേഷം പൊടികൾ ചേർത്ത് നന്നായി മൂന്ന് മിനുട്ട് അടിച്ച് ചൂടുവെള്ളം ഒഴിച്ച് ഇളക്കിയെടുത്ത് 175 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ ഓവനിൽ 30, 45 മിനുട്ട് ബേക്ക് ചെയ്തെടുക്കുക. കേക്ക്് റെഡി.

mubeenae2020@gmail.com

---- facebook comment plugin here -----

Latest