Connect with us

UAE

യുവാക്കൾ ഏറ്റവും വലിയ സമ്പത്തും പ്രതീക്ഷയും; യുവജന ദിനത്തിൽ ആശംസകൾ നേർന്ന് നേതാക്കൾ

യു എ ഇയുടെ വളർച്ചക്ക് യുവാക്കൾ നൽകുന്ന സംഭാവനകളിൽ അഭിമാനം

Published

|

Last Updated

അബൂദബി|അന്താരാഷ്ട്ര യുവജന ദിനത്തിൽ രാജ്യത്തെ യുവതലമുറക്ക് ആശംസകൾ നേർന്നും അവരുടെ പങ്കിനെ പ്രശംസിച്ചും യു എ ഇ ഭരണാധികാരികൾ. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ യുവാക്കൾക്ക് പ്രധാന പങ്കുണ്ടെന്നും ഭാവി കെട്ടിപ്പടുക്കുന്നതിൽ അവരുടെ കഴിവുകളിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ വ്യക്തമാക്കി. യു എ ഇയുടെ വളർച്ചക്ക് യുവാക്കൾ നൽകുന്ന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.നൂതന ആശയങ്ങളും നേതൃപാടവവും വഴി എല്ലാവർക്കും ഒരുപോലെ അവസരങ്ങളുള്ള ഭാവി രൂപപ്പെടുത്താൻ യുവാക്കൾക്ക് സാധിക്കുന്നുണ്ട്. ലോകത്തിന്റെ പൊതുവായ പുരോഗതിക്കായി യുവജനങ്ങളെ ശാക്തീകരിക്കുന്ന നിക്ഷേപങ്ങൾ രാജ്യത്തിന്റെ പ്രധാന മുൻഗണനയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തും വലിയ പ്രതീക്ഷയുമാണ് യുവാക്കളെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ശാസ്ത്രീയ, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ വലിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് യുവാക്കളാണ്. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ഊർജവും അവരാണ്. യുവാക്കളിൽ നിക്ഷേപം നടത്തുന്നതും അവരെ ശാക്തീകരിക്കുന്നതും ദേശീയ മുൻഗണനയായി എന്നും നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 12നാണ് ലോകമെമ്പാടും അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുന്നത്.

Content Highlights: UAE leaders extended greetings on International Youth Day and commended youth contributions. President Sheikh Mohamed bin Zayed said empowering young people remains a top national priority. Sheikh Mohammed bin Rashid described the youth as the nation’s greatest wealth and primary driving force.

---- facebook comment plugin here -----

Latest