Connect with us

Kerala

വാളയാര്‍ ചെക്ക് പോസ്റ്റില്‍ 130 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

പിടിച്ചെടുത്ത എംഡിഎംഎക്ക് മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലവരും.

Published

|

Last Updated

പാലക്കാട്  \ വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മയക്ക്മരുന്ന് വേട്ട. 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന എയര്‍ ബസില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവര്‍ പിടിയിലായി. ഇവരില്‍ നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലവരും.

ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി കങ്ങരപ്പടിയിലെ വീട്ടില്‍ നിന്നും 104 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായിരുന്നു. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്.

---- facebook comment plugin here -----

Latest