Connect with us

Kerala

ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

45ഉം 35ഉം തോന്നിക്കുന്ന പുരുഷന്മാര്‍ ഇതരസംസ്ഥാനക്കാരായതൊഴിലാളികളാണെന്നാണ് സംശയിക്കുന്നത്.

Published

|

Last Updated

ഒറ്റപ്പാലം | ഒറ്റപ്പാലം ചോറോട്ടൂരിലെ റെയില്‍വേ ട്രാക്കില്‍ രണ്ടുപുരുഷന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. 45ഉം 35ഉം തോന്നിക്കുന്ന പുരുഷന്മാര്‍  ഇതരസംസ്ഥാനക്കാരായ  തൊഴിലാളികളാണെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ട്രെയിനില്‍ വാതില്‍പടിയില്‍ ഇരുന്ന് യാത്ര ചെയ്തപ്പോള്‍ വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ട്രാക്കില്‍ അല്‍പ്പം വളവുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്. ഇതുവഴി തീവണ്ടി പോകുന്നതിനിടെ വാതില്‍ താനെ അടഞ്ഞ് ഇരുവരും ട്രാക്കിലേക്ക് തെറിച്ച് വീണതാവാമെന്നും സംശയിക്കുന്നുണ്ട്.

മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.

---- facebook comment plugin here -----

Latest