Connect with us

Kerala

ട്രയല്‍ റണ്‍ മാറ്റിവെച്ചു; കൊച്ചിയിലെ കുടിവെള്ള ക്ഷാമം തുടരും

തിങ്കളാഴ്ച ട്രയല്‍ റണ്‍ നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു

Published

|

Last Updated

കൊച്ചി |  കൊച്ചിയിലെ കുടിവെള്ള ക്ഷാമം തുടരും . പാഴൂരില്‍ നിന്നുള്ള കുടിവെള്ള വിതരണം വൈകുമെന്നതിനാലാണിത്. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിന്റെ ട്രയല്‍ റണ്‍ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയല്‍ റണ്‍ നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും.

പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ജില്ലഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നു. ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്താണ് കണ്‍ട്രോള്‍ റൂം. മരടില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ജലവിതരണത്തിന് സജ്ജമാക്കും.

അതേ സമയം തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിന്റെ ട്രയല്‍ റണ്‍ ഇന്ന് നടത്തും. പരീക്ഷണം വിജയമായാല്‍ ഉടന്‍ ജലവിതരണം പുനരാരംഭിക്കാനാകും

---- facebook comment plugin here -----

Latest