Kerala
തൃശൂരില്‍ കോഴി ഫാമിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു
നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്
തൃശൂര്‍ | ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമിലാണ് അപകടമുണ്ടായത്.
ദേശമംഗലം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്.രാവിലെ 9 മണിയോടെയാണ് സംഭവം. ജോലിക്കിടെയാണ് അപടകമുണ്ടായത്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: An Assam migrant couple, Shefiqul and his wife Ruksana, died of electrocution at a poultry farm in Desamangalam, Thrissur. The incident occurred around 9 AM when they touched an electric fence meant to ward off animals. Cheruthuruthi police registered a case of unnatural death





