Connect with us

Tiger Attack

മാതാപിതാക്കള്‍ക്കൊപ്പം നടന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി കൊന്നു ഭക്ഷിച്ചു

തിരുപ്പതിയില്‍ തീര്‍ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെയാണു പുലി കടിച്ചു കൊന്നത്.

Published

|

Last Updated

ഹൈദരാബാദ് | മാതാപിതാക്കള്‍ക്കൊപ്പം നടക്കുകയായിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി കൊന്നു ഭക്ഷിച്ചു.
തിരുപ്പതിയില്‍ തീര്‍ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെയാണു പുലി കടിച്ചു കൊന്നത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം.അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.

പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാത്രമാണു കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

 

Latest