Connect with us

sys straight line program

സാമൂഹിക സേവനത്തിന് പ്രതിജ്ഞയെടുത്ത് എസ് വൈ എസ് ഒലീവ് സമ്മേളനം സമാപിച്ചു

സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി പോലുള്ള വിപത്തിനെ ഉന്മൂലനം ചെയ്യാന്‍ പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദ ഭീകരവാദ സംഘങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുന്നവരെ തിരിച്ചറിയണമെന്നും സി കെ റാഷിദ് ബുഖാരി പറഞ്ഞു

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ രണ്ട് ദിനങ്ങളിലായി നടന്ന സ്ട്രൈറ്റ് ലൈന്‍ ഒലീവ് സമ്മേളനം സമാപിച്ചു. സമാപന സംഗമം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി പോലുള്ള വിപത്തിനെ ഉന്മൂലനം ചെയ്യാന്‍ പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദ ഭീകരവാദ സംഘങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ടീം ഒലീവ് ക്യാപ്റ്റന്‍ സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവനത്തിനും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളന പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി സന്ദേശം കൈമാറി. വിവിധ സെഷനുകള്‍ക്ക് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ബാപ്പുട്ടി ദാരിമി എടക്കര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാക്കിര്‍ സിദ്ധീഖി, ജനറല്‍ സെക്രട്ടറി തജ്മല്‍ ഹുസൈന്‍, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ക്യാമ്പ് അമീര്‍ ഹുസൈന്‍ മിസ്ബാഹി നേതൃത്വം നല്‍കി.

ടീം ഒലീവ് അംഗങ്ങള്‍ക്കായുള്ള ഹെല്‍ത്ത് ടിപ്സില്‍ ഹബീബ് സഅദി മൂന്നിയൂര്‍ പരിശീലനം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആവിഷ്‌കാരം പരിപാടിയില്‍ മേല്‍മുറി, പൂക്കോട്ടൂര്‍ സര്‍ക്കിളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും മക്കരപ്പറമ്പ്, കുറുവ സര്‍ക്കിളുകള്‍ മൂന്നാം സ്ഥാനവും സര്‍ഗ മത്സരത്തില്‍ മേല്‍മുറി, പൂക്കോട്ടൂര്‍, കൂട്ടിലങ്ങാടി സര്‍ക്കിളുകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് അവാര്‍ഡ് ദാനം നടത്തി.

Latest