Connect with us

kurukanmoola

കുറുക്കന്‍മൂലയില്‍ കടുവക്കായി തിരച്ചില്‍ പുരോഗമിക്കുന്നു

ബേഗുര്‍ സംരക്ഷിത വനം കേന്ദ്രീകരിച്ചാണ് പരിശോധന: മുറിവേറ്റ കടുവ അവശനിലയിലെന്നും സംശയം

Published

|

Last Updated

മാനന്തവാടി|  വയനാട് കുറുക്കന്‍മൂലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് ഭീതിപരത്തിയ കടുവക്കായി തിരിച്ചില്‍ പുരോഗമിക്കുന്നു. തിരച്ചില്‍ തുടങ്ങി രണ്ട് ആഴ്ചയിലേറെയായിയിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ ജനം വലിയ ആശങ്കയിലാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുര്‍ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കുംകി ആനയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാല്‍ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.

 

 

 

---- facebook comment plugin here -----

Latest