Connect with us

Kerala

ബസ് കാത്തുനിന്ന വിദ്യാര്‍ഥനിയുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; ഗുരുതര പരുക്ക്

ആറ്റിങ്ങലില്‍ പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം

Published

|

Last Updated

തിരുവനന്തപുരം |  ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണിു. ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്.

ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് ഇളകിവീണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്.

---- facebook comment plugin here -----

Latest