Connect with us

National

റെഡ്മി നോട്ട് 11ടി സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 30ന് ഇന്ത്യന്‍ വിപണിയിലെത്തും

റെഡ്മി നോട്ട് 11ടി 5ജിയുടെ ഓണ്‍ലൈന്‍ ലഭ്യതയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞാല്‍ ഡിവൈസ് ആമസോണിലൂടെ വില്‍പ്പനയ്‌ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമിയുടെ റെഡ്മി നോട്ട് ലൈനപ്പിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 11ടി 5ജി നവംബര്‍ 30ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണിത്. റെഡ്മി നോട്ട് 11 സീരിസില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും നോട്ട് 11ടി 5ജി.

റെഡ്മി നോട്ട് 11ടി 5ജിയുടെ ഓണ്‍ലൈന്‍ ലഭ്യതയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞാല്‍ ഡിവൈസ് ആമസോണിലൂടെ വില്‍പ്പനയ്‌ക്കെത്തും. ഈ ഡിവൈസ് ഒരു ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് സൂചന. രണ്ട് കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.

ഫീച്ചറുകളുടെ കാര്യത്തില്‍ റെഡ്മി നോട്ട് 11 സ്മാര്‍ട്ട്‌ഫോണിന്റെ സമാന സവിശേഷതകള്‍ ആയിരിക്കും ഈ ഡിവൈസിലും ഉണ്ടായിരിക്കുക. 8 ജിബി വരെ എല്‍പിഡിഡിആര്‍4എക്‌സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജ് ഓപ്ഷനുമായി ജോഡിയാക്കിയ മീഡിയടെക് ഡൈമന്‍സിറ്റി 810 എസ്ഒസിയുടെ കരുത്തില്‍ ആയിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷനും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും.

റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും കമ്പനി നല്‍കുന്നത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി ഡിവൈസിന് 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടായിരിക്കും. ഈ ഡിവൈസിന് ഐപി 53 സര്‍ട്ടിഫിക്കേഷനും ഉണ്ടായിക്കും. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ല്‍ ആയിരിക്കും റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5ജി അടക്കമുള്ള മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്മി നോട്ട് 11ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഷവോമി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മണികണ്‍ട്രോളില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ നോട്ട് 11ടിയുടെ ഇന്ത്യയിലെ വില വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് സ്മാര്‍ട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈ എന്‍ഡ് മോഡലിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. ഈ ഡിവൈസിന് 19,999 രൂപയുമാണ് വില.

 

 

Latest