Connect with us

Kerala

മാറ്റിവെച്ച ബിരുദതല പ്രാഥമിക പരീക്ഷ നവംബര്‍ 13 ന് നടത്തുമെന്ന് പിഎസ്‌സി

വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പിഎസ്എസി പരീക്ഷകള്‍ മാറ്റിവെച്ചത്

Published

|

Last Updated

തിരുവനന്തപുരം | ഒക്ടോബര്‍ 23 ന് പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്നതും കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നീട്ടിവെച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബര്‍ 13 ന് ശനിയാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണ്.മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പിഎസ്എസി പരീക്ഷകള്‍ മാറ്റിവെച്ചത്.

അതേസമയം ഒക്ടോബര്‍ 30ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.കൂടാതെ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിക്കുകയും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പില്‍ വ്യക്തമാക്കി

Latest