Connect with us

Ongoing News

പന്നി സ്‌കൂട്ടറില്‍ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

നാരങ്ങാനം കടമ്മനിട്ട വാലയില്‍ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ മകന്‍ രഞ്ജു (32) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | രാത്രിയില്‍ പന്നിയെ ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു. നാരങ്ങാനം കടമ്മനിട്ട വാലയില്‍ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ മകന്‍ രഞ്ജു (32) ആണ് മരിച്ചത്.

അലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആലുങ്കല്‍ ജങ്ഷന് സമീപം ആലുങ്കല്‍-നെല്ലിക്കാല റോഡില്‍ വെച്ചാണ് സംഭവം.

അവിവാഹിതനാണ്. കുമാരിയാണ് മാതാവ്. ചിഞ്ചു ഏക സഹോദരിയാണ്.

അതിനിടെ, റോഡില്‍ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലന്‍സ് വിളിച്ചിട്ടും വന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. പിന്നീട് ആറന്മുള സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

---- facebook comment plugin here -----

Latest