Connect with us

Kerala

അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കും; സ്പീക്കര്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ

ആ തീരുമാനത്തിന്റെ പ്രഖ്യാപന അവകാശമൊന്നും സ്പീക്കറെ പാലക്കാട്ടെ ജനങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം |  അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന് തീരുമാനിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീല്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

അടുത്ത തവണ ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും. അങ്ങനെ മത്സരിപ്പിച്ചാല്‍ ഞാന്‍ ജയിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കും. ആ തീരുമാനത്തിന്റെ പ്രഖ്യാപന അവകാശമൊന്നും സ്പീക്കറെ പാലക്കാട്ടെ ജനങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ല. സ്പീക്കര്‍ സ്പീക്കറുടെ ജോലി ഭംഗിയായി ചെയ്യണം. ഞാന്‍ തോറ്റിട്ട് അവിടെ ആരാണ് ജയിക്കേണ്ടതെന്ന് കൂടി സ്പീക്കര്‍ പറയണം- ഷാഫി പറമ്പില്‍ മാധ്യമങ്ങളോട പറഞ്ഞു

അവനവന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം. പിണറായി വിജയനെ പേടിച്ചിട്ട്, പിണറായിയുടെ കണ്ണുരുട്ടല്‍ ഭയന്ന്, അദ്ദേഹത്തിന്റെ തിട്ടൂരത്തിനു മുന്നില്‍ പദവിയുടെ ഉത്തരവാദിത്വങ്ങള്‍ മറന്ന പരാജയമാണോ സ്പീക്കര്‍ എന്ന് അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു

Latest