Kerala
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രികന് കല്ലടയാറ്റിലേക്ക് തെറിച്ചുവീണു
ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ശാസ്താംകോട്ട | ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രികന് കല്ലടയാറ്റിലേക്ക് തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസില്‍ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.
ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നെന്നും വാതില്ക്കല് ഇരുന്ന് യാത്രചെയ്ത ആളാണ് അപകടത്തില്‍പ്പെട്ടതെന്നും സഹയാത്രികര്‍ പറഞ്ഞു.തുടര്‍ന്ന് സഹയാത്രികര്‍ ആര്‍പിഎഫിനെ വിവരം അറിയിക്കുകയും സ്ഥലത്ത് ശാസ്താംകോട്ട അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇന്നലെ രാത്രിയായതോടെ അഗ്നിരക്ഷാസേന തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
---- facebook comment plugin here -----