Connect with us

National

ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കെ. ഹോയ്‌സാല (34) ആണ് മരിച്ചത്.

Published

|

Last Updated

ബെംഗളുരു| ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം നെഞ്ചുവേദനയെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കെ. ഹോയ്‌സാല (34) ആണ് മരിച്ചത്. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റില്‍ കര്‍ണാടക-തമിഴ്‌നാട് മത്സരം പൂര്‍ത്തിയായതിന് പിന്നാലെയാണ് താരം ബെംഗളുരുവിലെ ആര്‍.എസ്.ഐ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉടന്‍ തന്നെ അടുത്തുള്ള ബൗറിങ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഹോയ്‌സാല മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ ഹോയ്‌സാല നിര്‍ണായക പങ്കുവഹിച്ചിരുന്നു.

 

 

 

Latest