Kerala
വിനോദയാത്രികര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു
അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റു. ഇയാളെ എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവണ്ണ | ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 6.30ഓടെ ഒതായി കിഴക്കേ ചാത്തല്ലൂരില്‍ നിന്നും ആമസോണ്‍ വ്യൂ പോയിന്റിലേക്കുള്ള യാത്രക്കിടെ മലമുകളിലേക്കുള്ള കയറ്റം കയറുമ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റു.
കുന്ദമംഗലം സ്വദേശികളായ എട്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റയാളെ എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒതായി ചാത്തല്ലൂരില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ നിലയില്‍.







