Connect with us

Kerala

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉറപ്പാക്കണം ; വനിതാ കമ്മീഷന്‍

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറി വരുന്ന പശ്ചാത്തലത്തില്‍ പോഷ് ആക്ടുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ കമ്മീഷന്‍ സംഘടിപ്പിച്ചു വരികയാണ്‌

Published

|

Last Updated

കോട്ടയം | സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍. കോട്ടയം ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രന്‍.

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും വയോധികരുടെ പരാതികള്‍ കേള്‍ക്കുന്നതിന് വേണ്ടിയുള്ള ട്രിബ്യൂണലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറി വരുന്ന പശ്ചാത്തലത്തില്‍ പോഷ് ആക്ടുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ കമ്മീഷന്‍ സംഘടിപ്പിച്ചു വരികയാണെന്നും വനിതാ കമ്മീഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശേരി ഇഎംഎസ് ഹാളില്‍ നടത്തിയ കോട്ടയം ജില്ലാതല അദാലത്തില്‍ സിറ്റിംഗില്‍ ആകെ 55 പരാതികള്‍ പരിഗണിച്ചു.

---- facebook comment plugin here -----

Latest