Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇയാളെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ആലപ്പുഴ  | ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടിയെ കൊണ്ടുവന്നയാളെന്ന് സംശയിക്കുന്ന ഈരാറ്റ്‌പേട്ട സ്വദേശി അന്‍സാര്‍ നജീബിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പിഎ നവാസിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരിരുന്നു. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തി. അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.

 

---- facebook comment plugin here -----

Latest