Connect with us

Kerala

നടുറോഡില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ; ഗുരുതരാവസ്ഥയില്‍

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

|

Last Updated

കൊച്ചി |  തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍  ഭാര്യയെ നടുറോഡില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്.   ധന്യയെന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പോലീസ് സ്റ്റേഷനില്‍ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം

Latest