Connect with us

Kerala

പുതിയ പദ്ധതികള്‍ക്കു മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി: മന്ത്രി രാജീവ്

തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍.

Published

|

Last Updated

തിരുവനന്തപുരം | ഏത് പദ്ധതിയുണ്ടായാലും അവിടെ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയെന്ന് മന്ത്രി പി രാജീവ്. ഏത് പാര്‍ട്ടിയുടെതായാലും അങ്ങനെ പാടില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിക്കാണും. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ എതിര്‍പ്പുകള്‍ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എം എല്‍ എമാര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരംഭം നടത്താന്‍ എത്തുന്നവര്‍ക്ക് എതിര്‍പ്പുകള്‍ മൂലം ഭയന്ന് ഓടേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നതു കൊണ്ടാണ് അവര്‍ക്കെതിരെ നടപടി ഉണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും സഹകരണം വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

Latest