Connect with us

National

വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവര്‍ത്തകനെ മര്‍ദിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പിടിയില്‍

സുരേഷുമായി ഓഫീസില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവര്‍ത്തകനെ മര്‍ദിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പിടിയില്‍. ബെംഗളൂരുവിലെ പാലുല്‍പന്ന നിര്‍മാണ കമ്പനിയിലെ ഓഡിറ്ററായ സുരേഷിനെ വാടക ഗുണ്ടകളുടെ സഹായത്തോടെ നടുറോഡില്‍ വെച്ചാണ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.സംഭവത്തില്‍ ജീവനക്കാരായ ഉമാശങ്കര്‍ ,വിനേഷ് എന്നിവരും മൂന്ന് വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്.

സുരേഷുമായി ഓഫീസില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.അതേസമയം ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് ചോദ്യം ചെയ്യലിനിടെ പിടിയിലായവര്‍ പോലീസിനോട് വ്യക്തമാക്കിയത്. സുരേഷിനെ സഹപ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Latest